കോഴിക്കോട്: ഇടതുമുന്നണി കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിലെടുത്തത്.
ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജുവഴി നടത്തിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച കൂടുതൽ ചോദ്യം ചെയ്യലിനാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിലെടുത്തത്.
ഇടതുപക്ഷക്കാരനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27ാം വാർഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ ഉൾപ്പെടെ ഫൈസലിനെ മുൻപ് ഡിആർഐ പ്രതി ചേർത്തിരുന്നു. ഈ കേസിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തിരുന്നു.
Comments