കൊല്ലം: കൊണ്ടോട്ടിയിൽ കിടപ്പുമുറിയിലെ ഫാനിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 20 നാണ് പെൺകുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണത്തിന് കാരണം ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊല്ലം റൂറൽ എസ് പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷമീർ അറസ്റ്റിലായത്.
പീഡന കേസുകളിൽ ഷമീർ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ആത്മഹത്യ പ്രേരണ, പോക്സോ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments