ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,821 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585 ആയി ഉയർന്നു.
ആകെ രോഗബാധിതരിൽ 52,73,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10 ലക്ഷത്തിൽ താഴെ മാത്രം രോഗികളാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 9,40,705 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 98,678 പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം 1,181 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്.
Comments