ആഭരണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പുതിയതും വ്യത്യസ്തവുമായ ആഭരണങ്ങള്‍ തേടി പോകുന്നവരാണ് അധികവും. ആഭരണങ്ങളും വസ്ത്രങ്ങളും പുതിയ ട്രന്റുകള്‍ക്കനുസരിച്ച് മാറ്റുന്നവരാണ് മിക്ക ആളുകളും. മികച്ച ആഭരണം ധരിക്കുക എന്നത് ഓരോരുത്തരുടെയും ആവശ്യമാണ് അതുകൊണ്ട് തന്നെ ആളുകള്‍ ആഭരണങ്ങളുടെ വ്യത്യസ്തത തേടി പോകാറുമുണ്ട്. അതറിഞ്ഞു തന്നെ പുതുമ നിറഞ്ഞ പലവിധ ആഭരണങ്ങളും വസ്ത്രങ്ങളും വിപണിയില്‍ സജീവമാണ്. ഇപ്പോഴിതാ അതില്‍ നിന്നും ഏറെ വ്യത്യസ്തമായി മാക്സിമിന്റെയും ഡയാനയുടെയും പുതിയ മേക്കിങ്ങിലും രൂപത്തിലുമുളള ഫാന്‍സി ആഭരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.
മേപ്പിള്‍ ഫോക്സില്‍ എത്തിയാല്‍ പിന്നെ നാം മറ്റേതോ ലോകത്തില്‍ എത്തിയ അവസ്ഥയാണ. അതിനകത്തു കയറി കഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല കാരണം നിരവധി വ്യത്യസ്തമായ ആഭരണങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് അവിടെ. മാജിക് ലൈറ്റ് ഹൗസ്, ഡ്രാഗന്, കടല്‍, തകര്‍ന്ന കപ്പല്‍ തുടങ്ങി പലതും അവിടെ ആളുകളെ വരവേല്ക്കായുണ്ട്. ഒരു നിമിഷമെങ്കിലും അതു കണ്ടു നിന്നു പോകും അവിടെ എത്തുന്ന ഓരോരുത്തരും. ശംഖ്, പേള്‍, തടി, ഹോന്‍സ് എന്നിവയുടേയെല്ലാം മിനിയേച്ചര്‍ രൂപങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. പെന്ഡുകളിലും റിങ്ങുകളിലും ചെറിയ ലൈറ്റുകളിലുമായാണ് ഇവിടെ മിനിയേച്ചര്‍ രൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ചിത്രകാരിയ ഡയാനയും മാക്സിമും ചേര്‍ന്നാണ് ആവശ്യമായുള്ള ആഭരണങ്ങള്‍ എല്ലാം തന്നെ നിര്‍മ്മിക്കുന്നത്. ഉണ്ടാക്കിയെടുക്കേണ്ട രൂപങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ഡയാന മാക്സിമിന് നല്‍കുകയും മാക്സിം ഇതിന്റെ മിനിയേച്ചര്‍ രൂപങ്ങള്‍ തയാറാക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് രണ്ടു പേരും കൂടി അതിന് വിവിധ വര്‍ണ്ണങ്ങള്‍ നല്‍കും. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരുപാടു പേര് നിത്യവും ഇതു തേടി ഇവിടെ എത്തുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ് ഡയാനയുടേയും മാക്സിമിന്റേയും വ്യത്യസ്തമായ ഈ ഫാന്‍സി ആഭരണങ്ങള്‍ നിറഞ്ഞ മേപ്പിള്‍ ഫോക്സ്.
Comments