ജനീവ: ലോകരാജ്യങ്ങളെല്ലാം മത്സരിച്ച് ആണവായുദ്ധങ്ങൾ നിർമ്മിച്ചു കൂട്ടുന്നതിനെ വിമർശിച്ച് ഐക്യാരാഷ്ട്ര സഭ. ജനീവയിൽ നടക്കുന്ന യോഗത്തിനിടെ ആണവനിരായുധീകരണം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്.
ഇന്ന് ലോകം കാണുന്നത് ആണവ ശക്തികളായ രാജ്യങ്ങൾ തമ്മിലുള്ള പോരാണ്. ആർക്കും നിയന്ത്രണമില്ലാത്ത വിധം ആണവായുധങ്ങൾ സ്വരുക്കൂട്ടുകയാണ്. ലോകത്തെ മുഴുവൻ അപകടത്തിലാക്കുന്ന നീക്കമാണിതെന്നും ഗുട്ടാറസ് ആരോപിച്ചു.
അന്താരാഷ്ട്ര ആണവ നിർവ്യാപന ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലാണ് ഐക്യാരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ തന്റെ ആശങ്കയറിയിച്ചത്. അമേരിക്ക ചൈന സംഘർഷം ഉദാഹരമായി ഗുട്ടാറസ് ചൂണ്ടിക്കാട്ടി. അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധവും അത്ര നല്ല നിലയിലല്ലെന്നും പാകിസ്താൻ ഇന്ത്യ പ്രശ്നവും ചൈന ഇന്ത്യക്ക് നേരെ നടത്തുന്ന സംഘർഷവും ഗുട്ടാറസ് ചൂണ്ടിക്കാട്ടി. വടക്കൻ കൊറിയയുടെ നിഷേധാത്മക നയത്തേയും സെക്രട്ടറി ജനറൽ വിമർശിച്ചു.
Comments