പത്തനംതിട്ട: യുവതിയ്ക്ക് നേരെ ആസിഡാക്രമണം. പത്തനംതിട്ട പെരുനാട്ടിലാണ് സംഭവം. പെരുമാട് സ്വദേശിനിയായ പ്രീതയുടെ നേർക്കാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രീതയുടെ ഭർത്താവ് ബിനീഷ് ഫിലിപ്പാണ് ആഡിസ് ഒഴിച്ചത്. കണ്ണൂർ സ്വദേശിയാണ് ബിനീഷ്. ഗുരുതരമായി പരിക്കേറ്റ പ്രീതയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11. 30 ഓടെയായിരുന്നു സംഭവം. പ്രീതയും ഭർത്താവ് ബിനീഷും തമ്മിൽ ഏറെ നാളുകളായി അകന്നു കഴിയുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലാണ് പ്രീത ജോലി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലെത്തിയ ബിനീഷ് പ്രീത ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. സൂപ്പർ മാർക്കറ്റിന് പുറത്തെത്തി പ്രീതയെ വിളിച്ച് പുറത്തിറക്കിയ ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ബിനീഷിനും സാരമായി പരിക്കേറ്റു. സംഭവം കണ്ട നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പൊള്ളലേറ്റിരിക്കുന്നതിനാൽ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments