തിരുവനന്തപുരം : ടെറിട്ടോറിയൽ ആർമി ദിനത്തിൽ ആശംസകൾ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം ലഫ്റ്റനന്റ് കേണൽ മോഹൻലാൽ . പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
‘ ഇന്ന് ടെറിട്ടോറിയൽ ആർമിയുടെ 71-)0 വാർഷികം , എന്റെ സഹ അംഗങ്ങളായ എല്ലാവരുടെയും നിസ്വാർത്ഥ പ്രതിബദ്ധതയ്ക്കും ധൈര്യത്തിനും അഭിവാദ്യം . കണ്ണൂരിലെ 122 ഐഎൻഎഫ് ബിഎൻ (ടിഎ) മദ്രാസിൽ ഒരാളായതിൽ വളരെയധികം അഭിമാനിക്കുന്നു ‘ ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഒപ്പം മോഹൻലാൽ സൈനിക വേഷത്തിൽ പരേഡിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്ക് വച്ചു .
Comments