സിയോള്‍: കൊറോണ പ്രോട്ടോക്കോളിന് യാതൊരു പ്രാധാന്യവും നല്‍കാതെ വടക്കന്‍ കൊറിയ. മാസ്ക്കോ കൊറോണ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വടക്കന്‍ കൊറിയ സൈനിക വ്യൂഹങ്ങളുടെ പരേഡ് നടത്തിയത്. രാജ്യ തലസ്ഥാനമായ പ്യോംഗ്യാങ്ങിലാണ് സൈനിക പരേഡ് അരങ്ങേറിയത്. ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലുകളും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരേഡ് നടന്നത്.
കൊറിയയുടെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ 75-ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് പരേഡ് നടന്നിരിക്കുന്നത്. പരിപാടികളുടെ ഭാഗമായി പരേഡിനൊപ്പം, വിവിധ പ്രദര്‍ശനങ്ങള്‍, സാംസ്ക്കാരിക ചടങ്ങുകള്‍, ലേസര്‍ലൈറ്റ് ഷോ, സ്മാരക സന്ദര്‍ശനങ്ങള്‍ എന്നിവയും നടക്കുകയാണ്. പ്രധാനമായും ഭൂഖണ്ഡാന്തര മിസൈലുകള്‍ നിര്‍മ്മിച്ചത് ലോകത്തെ അറിയിക്കുക എന്നതാണ് ചടങ്ങുകളുടെ ഉദ്ദേശ്യമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി.
Comments