ഒമാനിൽ രാത്രികാല യാത്രാ വിലക്ക് ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഒക്ടോബര്‍ 24 പുലര്‍ച്ചെ അഞ്ച് വരെ തുടരും. ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കിയിട്ടുണ്ട്. നേരത്തെ പ്രവര്‍ത്തനാനുമതി നല്കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കോവിഡ്സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണം. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ കൊറോണ പ്രതിതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവരുടെ പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്കി.രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം
Comments