നമ്മുടെ രാജ്യത്തിന്റെ ഓരോ കോണിലുളള സ്ഥലങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള സ്ഥലങ്ങളാണ്. ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും കേട്ടു പോയ ഒരുപാട് സ്ഥലങ്ങളുണ്ട് ഉത്തരേന്ത്യയില്‍. പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
അയോദ്ധ്യ
രാമന്റെ രാജ്യം എന്നാണ് അയോദ്ധ്യയെ പറയുന്നത്. രാമായണ കഥയുമായി ഏറെ അടുത്തു നില്ക്കുന്ന ഒരു രാജ്യമാണ് സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ . ഭഗവാന് ശ്രീ രാമന്റെ അവതാര കഥയാണ് രാമായണം. പതിനാലു വര്‍ഷത്തെ വനവാസവും ശേഷം മടങ്ങി വന്ന ശ്രീ രാമരാജ പട്ടാഭിഷേകവും എല്ലാം ഇവിടെ നടന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
മഥുര
ശ്രീകൃഷ്ണഭഗവാനേട് ഏറ്റവും അടുത്തുനില്ക്കുന്ന നഗരമാണ് മഥുര . മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പറഞ്ഞിട്ടുള്ള ഈ സ്ഥലം ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
വൃന്ദാവനം
വൃന്ദാവനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് ഉണ്ണിക്കണ്ണന്റെ ബാല്യകാല കുസൃതികളാണ്. ഭഗവാന് ശ്രീ കൃഷ്ണന്റെ ബാല്യകാലം മുഴുവന്‍ നിറഞ്ഞു നിന്നത് വൃന്ദാവനത്തിലാണ്. കൂടാതെ രാധകൃഷ്ണ പ്രണയത്തിന്റെ പ്രണയത്തിന്റെ പ്രതീകം കൂടിയാണെന്ന് പറയുന്ന വൃന്ദാവനം യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഹസ്തിനപുരി
കൗരവ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഹസ്തിനപുരി. മഹാഭാരത യുദ്ധ ശേഷം പാണ്ഡവര്‍ വിജയം കൈവരിക്കുകയും തുടര്‍ന്ന് കലിയുഗ കാലഘട്ടം വരെ അവിടം ഭരിക്കുകയും ചെയ്തു എന്നാണ് മഹാഭാരതത്തില്‍ ഐതിഹ്യമനുസരിച്ച് പറയുന്നത. ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയുടെ തീരത്താണ് ഹസ്തിനപുരി സ്ഥിതിചെയ്യുന്നത്.
കുരുക്ഷേത്ര
കുരുക്ഷേത്ര എന്ന് കേള്‍ക്കുമ്പോള്‍ മഹാഭാരത യുദ്ധമാണ് നമ്മുടെ മനസ്സില്‍ വരുന്നത്. കാരണം പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നടന്നത് കുരുക്ഷേത്രയില്‍ വച്ചാണ, ഭഗവാന് കൃഷ്ണന് അര്ജുനന് ഭഗവത്ഗീത ഉപദേശിച്ചു കൊടുത്തതും ഇതേ ഭൂമിയില്‍ വച്ചാണ്.
ദ്വാരക
കംസന്റെ രാജ്യമായിരുന്നു ദ്വാരക, ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം ആറു തവണ ദ്വാരക മുങ്ങിപ്പോയി, ദ്വാരകയുടെ ഏഴാമത്തെ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് എന്നും പുരാണങ്ങളില്‍ പറയുന്നു.
കര്‍ണാല്‍
കൗരവ വംശത്തിലെ ഏറ്റവും ശക്തനായ പടയാളി കര്‍ണ്ണനാണ് ഈ നഗരം നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത് . ഹരിയാനയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണിത്.
Comments