റിയാദ്: സൗദി അറേബ്യയിൽ കൊറോണ രോഗമുക്തി നിരക്ക് 95.95 ശതമാനം
ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 340089 കൊറോണ ബാധിതരിൽ 326339 പേർ ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു. 5087 പേരാണ് കൊറോണ ബാധിച്ചു സൗദിയിൽ ഇതുവരെ മരണമടഞ്ഞതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ചികിത്സയിൽ കഴിയുന്ന 8663 കേസുകളിൽ 839 എണ്ണം ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 474 പുതിയ കൊറോണ വൈറസ് കേസുകളും, 19 മരണങ്ങളും, 500 രോഗമുക്തിയും ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
Comments