മലപ്പുറം : കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീദ് പിടിയിൽ. മലപ്പുറം അരീക്കോട് വച്ചാണ് പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലെ 5 ഓളം മോഷണക്കേസുകൾക്ക് തുമ്പ് ആയിട്ടുണ്ട്.
ഇതോടെ മെയ് മാസം അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ നിന്നും ജനൽ തുറന്ന് 6 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് എടുത്ത് കളവ് ചെയ്ത സംഭവത്തിന്റെ ചുരുളഴിയുകയാണ്. 70 ഓളം മോഷണ കേസിലെ പ്രതിയായ റഷീദ് 2 ആഴ്ച മുൻപാണ് കല്പകഞ്ചേരി സ്റ്റേഷനിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്.
Comments