റിയാദ് : സൗദി അറേബ്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട്
ചെയ്തു. 501 കേസുകൾ ആണ് പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ സ്ഥിരീകരിച്ച കേസുകളിൽ വെച്ച് ഉയർന്ന സംഖ്യയാണ് ഇത്. കൂടാതെ 21 മരണങ്ങളും, 481 രോഗമുക്തിയും രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചു.
പുതിയ കണക്കുകൾ പ്രകാരം ആകെ രോഗബാധിതർ 340590ഉം, കൊറോണ ബാധിച്ചുള്ള മരണം 5108 ഉം, രോഗമുക്തി 326820ഉം കടന്നു.
നിലവിൽ 8662 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 830 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments