തൊഴില്‍ വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാനാവില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.സുപ്രീം കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബ്രിഗേഡിയര്‍ സൈദ് അല്‍ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് പുതിയ വിസകൾ അനുവദിച്ചു തുടങ്ങിയിട്ടില്ല.എന്നാൽ സാധുതയുള്ള വിസയുണ്ടെങ്കിൽ പ്രവാസികള്‍ക്കൊപ്പം കുടുംബത്തിനും രാജ്യത്ത് പ്രവേശിക്കാം. സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുള്ള സഹകരണത്തിന് സ്വദേശികളോടും പ്രവാസികളോടും അല്‍ അസ്മി നന്ദി അറിയിച്ചു.
രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായും ചൊവ്വാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നാമത്തെ ആരോഗ്യ പ്രവര്‍ത്തകനും മരണപ്പെട്ടതായും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 577 ഡോക്ടര്‍മാരും 1831 നഴ്സുമാരും 1,506 മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഇതിനോടകം കൊറോണ ബാധിതരായി.കൊറോണ സുരക്ഷാ നിയമ ലംഘനം നടത്തുന്നവർ പിഴ തുക എത്രയും വേഗത്തില്‍ അടച്ചില്ലെങ്കിൽ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. ആളുകള്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിവാഹം ഉള്‍പ്പടെ ചടങ്ങുകള്‍ക്കായി ഒത്തുചേര്‍ന്നാല്‍ പിഴ ഈടാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Comments