റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 472 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 341062 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
507 പേർ പൂർണ്ണമായും രോഗമുക്തി നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 327327 കടന്നു. പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ വീണ്ടെടുക്കൽ നിരക്ക് 95.97 ശതമാനമായ് ഉയർന്നുവെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ ബാധിച്ചു 19 മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5127 കടന്നു. നിലവിൽ 8608 സജീവ കേസുകളുള്ളതിൽ 829 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.
Comments