ലോക ഭക്ഷ്യദിനം , ഭക്ഷണത്തിന്റെ ആവശ്യകതയും പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്ന ദിനം .
1945 ൽ ഒക്ടോബർ 16 നാണ് ഐക്യരാഷ്ട്രസഭയുടെ ‘ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ)’ സ്ഥാപിതമായത് .
150 രാജ്യങ്ങളിലുടനീളമുള്ള കൂട്ടായ പ്രവർത്തനമാണ് യുഎൻ കലണ്ടറിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിവസങ്ങളിലൊന്നായി ലോക ഭക്ഷ്യ ദിനത്തെ മാറ്റുന്നത് . പട്ടിണി അനുഭവിക്കുന്നവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് എഫ്എഒ മുഖ്യമായും ചെയ്യുന്നത്
ഓരോ വർഷവും ലോക ഭക്ഷ്യദിനം ആഘോഷിക്കുന്നതിനായി മാരത്തണുകൾ, നിരാഹാര മാർച്ചുകൾ മുതൽ എക്സിബിഷനുകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആണ് ലോകമെമ്പാടും നടത്തപ്പെടുന്നത് .എഫ് എ ഒ യുടെ എഴുപത്തിയഞ്ചാം വാർഷികമായ ഈ വർഷം മഹാമാരിയെ തുടർന്ന് എല്ലാ വർഷത്തെയും പോലെ വിപുലമായ പരിപാടികൾ നടുത്തവാൻ സാധിക്കാത്തതിനാൽ , ചുരുങ്ങിയ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത് . ഈ സമയം ലോകം മുഴുവൻ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും , ഒരുമിച്ചു നിന്ന് കൊണ്ട് ഈ മഹാമാരിയെ ചെറുത്തു തോൽപിക്കണം എന്നും സംഘാടകർ ആവശ്യപെടുന്നു .
Comments