ചരിത്രത്തില്‍ സ്ഥാനം പിടിച്ച സവിശേഷതകളും പ്രത്യേകതകളും നിരവധിയുളള സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അതിലൊന്നാണ് ഹൈന്ദവ വിശ്വാസികളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായ ആലംപൂര്‍. തെലങ്കാനയിലെ ജോഗുലംബാ ഗഡ്വാള് ജില്ലിയിലാണ് പുണ്യ നദികളായ തുംഗഭദ്രയും കൃഷ്ണയും സംഗമിക്കുന്ന ആലംപൂര്‍ സ്ഥിതി ചെയ്യുന്നത്. തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുളള ആല്‍ക്കെമിസ്റ്റായ രാസ സിദ്ധ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ആലംപൂര്‍. ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ആറാം നൂറ്റാണ്ടില്‍ രാസ സിദ്ധ എന്നു പേരായ ഒരു സിദ്ധന് ജീവിച്ചിരുന്ന സ്ഥലമാണിത്.
ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുവാനുള്ള വിദ്യ അറിയുന്ന ആളായിരുന്നുവത്രെ ഇദ്ദേഹം. സിദ്ധരാസവര്ണം എന്നായിരുന്നു ഈ വിദ്യയുടെ പോര്. ചാലൂക്യ രാജാവായിരുന്ന പുലികേശി രണ്ടാമന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായിരുന്ന ഈ സിദ്ധനാണ് നവബ്രഹ്മാ ക്ഷേത്രങ്ങള്‍ എന്നു പേരായ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നും പറയപ്പടുന്നു. രാസ സിദ്ധയുടെ വിദ്യയനുസരിച്ച് ഈ ക്ഷേത്രങ്ങളില്‍ നടത്തുന്ന താന്ത്രിക വിദ്യ വഴി ബാല ബ്രഹ്മയുടെ ലിംഗത്തില്‍ നിന്നും സുബ്രഹ്മണ്യന്റെ തുടയില്‍ നിന്നും ഗണപതിയുടെ വയറ്റില്‍ നിന്നും ജോഗുലംബ ദേവിയുടെ വായില്‍ നിന്നും രസം (മെര്‍ക്കുറി) പോലുള്ള ദ്രാവകം ഒഴുകിവരുമെന്നും അവ പ്രത്യേക ഔഷധ ചെടികളില്‍ നിന്നുണ്ടാക്കുന്ന ഔഷധത്തില്‍ ചേര്‍ത്താല്‍ സ്വര്‍ണ്ണം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
ആലംപൂര്‍ ബ്രഹ്മ ക്ഷേത്രം, സ്വര്‍ഗ്ഗ ബ്രഹ്മ ക്ഷേത്രം, പദ്മ ബ്രഹ്മ ക്ഷേത്രം, വിശ്വ ബ്രഹ്മ ക്ഷേത്രം, അര്‍ക്ക ബ്രഹ്മ ക്ഷേത്രം, ബാല ബ്രഹ്മ ക്ഷേത്രം, ഗരുഡ ബ്രഹ്മ ക്ഷേത്രം, തരക ബ്രഹ്മ ക്ഷേത്രം, ജോഗുലാംബാ ക്ഷേത്രം. എന്നിങ്ങനെയാണ് ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഒന്‍പത് ക്ഷേത്രങ്ങളുടെ പേരുകള്‍. എന്നാല്‍ ഈ ഒന്‍പത് ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്. ആലംപൂരിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് നവബ്രഹ്മ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന ജോഗുലാംബാ ക്ഷേത്രം.
Comments