ന്യൂഡൽഹി : സ്ഥാപക ദിനത്തിൽ ദേശീയ സുരക്ഷാ സേനയ്ക്ക് (എൻഎസ്ജി) ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ എൻഎസ്ജി ഉദ്യോഗസ്ഥർ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 36ാം സ്ഥാപക ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ചത്.
സ്ഥാപക ദിനത്തിൽ എൻഎസ്ജി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേരുന്നു. ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്കാണ് എൻഎസ്ജി ഉദ്യോഗസ്ഥർ വഹിക്കുന്നത്. തൊഴിൽ വൈദഗ്ദ്ധ്യത്തിലും, ധൈര്യത്തിലും അധിഷ്ഠിതമാണ് ഇവരുടെ സേവനം. രാജ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ഇവരുടെ സേവനത്തിൽ ഇന്ത്യ അഭിമാനിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എൻഎസ്ജി ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള എൻഎസ്ജി ഉദ്യോഗസ്ഥരുടെ കഴിവ് ലോകത്തെ മറ്റ് സേനകളിൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. തികഞ്ഞ ആത്മാർത്ഥതയോടെയും ധൈര്യത്തോടെയുമാണ് എൻഎസ്ജി ഉദ്യോഗസ്ഥർ രാജ്യത്തെ സംരക്ഷിക്കുന്നതെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Comments