കൊച്ചി ; ജോസ് കെ മാണി എൽ ഡി എഫിലേയ്ക്ക് വന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്ന് പി.സി.ജോര്‍ജ് എംഎൽഎ . സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്.
കെ.എം. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്നും പി.സി.ജോര്‍ജ് സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇടതുപക്ഷത്തേക്ക് പോകുമോ എന്ന ചോദ്യത്തിന് ‘ എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ..’എന്നായിരുന്നു പി സി ജോർജ്ജിന്റെ മറുപടി.
കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താൻ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ താൻ അഭിനന്ദിക്കുന്നു. മാണി സാർ കോഴ വാങ്ങിയിട്ടുണ്ടെന്ന് തനിക്കുറപ്പാണ്.
ബാർക്കോഴ കൊടുക്കാൻ കെ എം മാണിയുടെ വീട്ടിലേയ്ക്ക് വന്ന മുതലാളിമാർ വരുന്ന വഴി ബാറിൽ കയറി മദ്യപിക്കുകയും, കോഴ പണത്തിൽ നിന്ന് പണം എടുത്ത് ബാറിലെ ബില്ല് അടക്കുകയും ചെയ്തു . പതിനായിരം കുറഞ്ഞാൽ മാണി സാർ എങ്ങനെ അറിയാനാ എന്ന് ചിന്തിച്ചാണ് അങ്ങനെ ചെയ്തത് . എന്നാൽ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി ഒരു 50 മീറ്റർ കഴിഞ്ഞപ്പോൾ തന്നെ മാണി വിളിച്ചിട്ട് പതിനായിരം കുറവുണ്ടെന്ന് പറഞ്ഞു. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രമല്ലാതെ എന്താണുള്ളത്. ഇങ്ങനെയാണ് അവിടെ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് പുറംലോകം അറിഞ്ഞതെന്നും പി.സി ജോർജ് പറഞ്ഞു.
Comments