മുംബൈ: ബിയർ പാർലർ അടിച്ചു തകർത്തു. മഹാരാഷ്ട്രയിലാണ് ഭക്ഷണം കഴിക്കാനെത്തിയ സംഘം ബിയർ പാർലർ അടിച്ചു തകർത്തത്. മുംബൈ നാസിക് ഹൈവേയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 17 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഭക്ഷണം കഴിക്കാനെന്ന പേരിലാണ് സംഘം ബിയർ പാർലറിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ ഇവർ വിസമ്മതിച്ചു. പിന്നീട് ഉണ്ടായ വാക്കു തർക്കമാണ് ബിയർ പാർലർ അടിച്ചു തകർക്കുന്നതിലേക്ക് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ബിയർ പാർലർ അടിച്ചു തകർത്ത ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 82,000 രൂപയും സംഘം കവർന്നു. അക്രമം അഴിച്ചു വിട്ടതിനും മോഷണത്തിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Comments