കൊറോണ വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ഡോക്ടര്‍ പങ്കുവെച്ച ചിത്രം ലോകത്തിനു തന്നെ പുതു പ്രതീക്ഷ നല്‍കി കൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. യുഎഇ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമര്‍ ആണ് ജനിച്ച ഉടന്‍ തന്നെ ഡോക്ടറുടെ മാസ്‌ക് വലിച്ച് ഊരുന്ന കുഞ്ഞിന്റെ ചിത്രം സമൂഹ മാദ്ധ്യമം വഴി പങ്കുവെച്ചത്. മനസ്സിനു സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഒരു ചിത്രമാണ് ഇത്. ഇത്തരത്തില്‍ ആശ്വാസം ലഭിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ നിത്യവും കടന്നു പോകാറുണ്ട്.
എന്നാല്‍ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവും പുതു പ്രതീക്ഷ നല്‍കുന്ന തരത്തിലുമാണ് ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 2020 എന്ന വര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ കൊറോണ എന്ന മഹാമാരി ലോകത്ത് പിടി മുറുക്കിയിരുന്നു. മാസങ്ങള്‍ക്കിപ്പുറവും രോഗ വ്യാപനം കൂടുകയല്ലാതെ അതിന്റെ തോത് കുറയുന്നതായി കാണുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് വരും മാസങ്ങളില്‍ രോഗ വ്യാപനം കൂടാനുളള സാധ്യത ഉണ്ടെന്നാണ് പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ചിത്രം നാളെയുടെ പുതു പ്രതീക്ഷയാണെന്നു തന്നെ കരുതാം.
Comments