ലക്നൗ: ഉത്തർപ്രദേശിൽ ബസു കാറും കൂട്ടിയിടിച്ച് 9 മരണം. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് അപകടം ഉണ്ടായത്. 30 ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് റോഡ്വെയ്സ് ബസും എസ്യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ലക്നൗവിൽ നിന്നും പിലഭിത്തിലേക്ക് വരികയായിരുന്നു ബസ്. ലക്നൗവിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള പുരൻപുർ ഭാഗത്താണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴു പേർ മരണമടഞ്ഞു. ബസിലും കാറിലുമായുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments