ഇടുക്കി : മൂന്നാറിൽ സാനിറ്റൈസർ ഉണ്ടാക്കാൻ കരുതിയിരുന്ന ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പൻ (72) ആണ് മരിച്ചത്. മൂന്നാറിലെ ഹോംസ്റ്റേ ഉടമയാണ് ഇയാൾ.
സെപ്തംബർ 29 നാണ് തങ്കപ്പനും ഡ്രൈവറും സുഹൃത്ത് മനോജിനൊപ്പം ആൽക്കഹോൾ സാനിറ്റൈസർ കുടിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം തങ്കപ്പന്റെ ഡ്രൈവർ ജോബി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്കപ്പന്റെ മരണം സംഭവിക്കുന്നത്.
അതേസമയം മനോജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാളുടെ കണ്ണിന്റെ കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു.
Comments