തിരുവനന്തപുരം: കെ രാഘവൻ മാസ്റ്റർ പുരസ്ക്കാരം സംഗീതസംവിധായകൻ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു. 50,000 രൂപയും ശിൽപവുമാണ് പുരസ്ക്കാരം.ഡിസംബർ രണ്ടിന് പുരസ്കാരം സമ്മാനിക്കും.മലയാള ,ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം നൽകിയത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തമ്പി 1966 ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലെ ഗാനരചയിതാവായി പി. സുബ്രഹ്മണ്യം മലയാള ചലച്ചിത്രമേഖലയിൽ പരിചയപ്പെടുത്തി. ആയിരക്കണക്കിന് ഗാനങ്ങൾ രചിച്ചതിനു പുറമേ 25 ചിത്രങ്ങൾ നിർമ്മിക്കുകയും 29 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 85 ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്തു. ദേശീയ പുരസ്കാരം, കേരള സംസ്ഥാന അവാർഡ് എന്നിങ്ങനെ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ അനവധിയാണ്.
Comments