ബംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ദേവനഹള്ളി സ്വദേശിയായ ആദർശ് എന്ന ഇരുപത്തി രണ്ടുകാരനാണ് അറസ്റ്റിലായത്.
രണ്ടു മാസം മുൻപാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. നേരിൽ കാണാനെത്തിയപ്പോഴാണ് ആദർശ് യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. എന്നാൽ യുവതി ഇത് നിരസിച്ചു.
ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയെ കിണറ്റിൽ തള്ളിയിട്ടു. 60 അടിയോളം ആഴമുള്ള കിണറ്റിൽ 3 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് യുവതി രക്ഷപ്പെട്ടത്. രംഗനാഥപുരിയിലെ കൃഷിയിടത്തിലെ കിണറ്റിലാണ് യുവതിയെ തള്ളിയിട്ടത്. കിണറ്റിനുള്ളിൽ വളർന്നു നിന്ന ചെടികളിൽ പിടിച്ചാണ് യുവതി മൂന്ന് ദിവസം കിടന്നത്. യുവതിയുടെ അലർച്ച കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Comments