ന്യൂഡൽഹി: ഉത്സവ സീസൺ കണക്കിലെടുത്ത് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ഒക്ടോബർ 20 മുതൽ നവംബർ 30 വരെ 392 ഫെസ്റ്റീവ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്താൻ റെയിൽവെ അനുമതി നൽകി. ഉത്സവ കാലത്തെ തിരക്ക് കുറയ്ക്കാനാണ് പുതിയ തീരുമാനം.
റെയിൽവെ മന്ത്രാലയമാണ് ഫെസ്റ്റീവ് സ്പെഷ്യൽ സർവ്വീസിന് അനുമതി നൽകിയത്. ഫെസ്റ്റീവ് സ്പെഷ്യൽ സർവ്വീസിന് പ്രത്യേക സേവന നിരക്ക് ബാധകമായിരിക്കുമെന്ന് റെയിൽവെ വൃത്തങ്ങൾ അറിയിച്ചു. ഓരോ മേഖലയിലുമുള്ള ട്രെയിനുകളുടെ വിവരങ്ങളെ കുറിച്ച് അതാത് സോണൽ റെയിൽവെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ഷെഡ്യൂളുകളെ കുറിച്ചും ട്രെയിൻ ബുക്കിംഗിനെ കുറിച്ചും സോണൽ റെയിൽവെ അന്തിമ തീരുമാനമെടുക്കും.
Comments