കോഴിക്കോട്; മഹാകവി അക്കിത്തത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് തപസ്യ കലാ സാഹിത്യ വേദി. ഓൺലൈനിലൂടെ നടന്ന അനുസ്മരണ ചടങ്ങിൽ സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് അനുസ്മരണ ചടങ്ങ് നടന്നത്. അക്കിത്തവുമായി ആത്മ ബന്ധം പുലർത്തിയ സാഹിത്യ പ്രവർത്തകരാണ് ചടങ്ങിൽ ഉണ്ടായിരുന്നത്.
ചിന്തകനും വാഗ്മിയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനുമായ എം എ കൃഷ്ണൻ അക്കിത്തവുമൊത്തുള്ള ഓർമ്മകൾ പങ്കു വെച്ചു.
ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ സഞ്ജയൻ, ഡോക്ടർ ടി എം സതീശൻ, പ്രൊഫസർ ശ്രീശൈലം ഉണ്ണികൃഷ്ണൻ, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് തുടങ്ങി നിരവധി പ്രമുഖർ ്രചടങ്ങിൽ പങ്കെടുത്തു.
Comments