ന്യൂയോർക്ക് : ഹിന്ദു വിശ്വാസികൾക്ക് നവരാത്രി ആശംസകൾ നേർന്ന് അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെെഡൻ. നവരാത്രി ആഘോഷിക്കുന്ന എല്ലാ വിശ്വാസികൾക്കും പുതിയ തുടക്കമുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവനുമുള്ള ഹിന്ദു വിശ്വാസികൾക്ക് ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.
ഹിന്ദുക്കളുടെ ഉത്സവമായ നവരാത്രി ആരംഭിച്ചിരിക്കുന്നു. നവരാത്രി ആഘോഷിക്കുന്ന അമേരിക്കയിലും ലോകത്തുമുള്ള എല്ലാവർക്കും ആശംസകൾ. തിന്മയ്ക്ക്മേൽ നന്മ വിജയം കൈവരിച്ച വിജയമാണിത്. എല്ലാവർക്കും ഒരു പുതിയ തുടക്കം ഉണ്ടാകട്ടെ- ബെെഡൻ ട്വിറ്ററിൽ കുറിച്ചു.
നവംബർ മൂന്നിനാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് കേവലം ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ വൻ പ്രചാരണമാണ് നടത്തുന്നത്. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ആണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.
Comments