റോം: കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് ഇറ്റലി. ഇന്നലെ ഒറ്റ ദിവസം 10,000 ത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 55 മരണങ്ങളും ഇറ്റലിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ഇറ്റലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തിനും സ്കൂളിന്റെ പ്രവർത്തനത്തിനും ഒത്തുചേരലുകൾക്കും കായിക വിനോദങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
കൊറോണ വൈറസ് എന്ന മഹാമാരി ഏറ്റവും അധികം രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ബ്രിട്ടന് ശേഷം കൊറോണയെ തുടർന്ന് ഏറ്റവും അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തെ യൂറോപ്യൻ രാജ്യവും ഇറ്റലി തന്നെയാണ്.
Comments