യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1538 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. പുതുതായി 130,567 പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 1538 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. 1411 പേർ രോഗമുക്തരായതായും നാലു പേർ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തെ പ്രതിദിന രോഗികൾ ആയിരത്തിലേറെയാണ്.രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 1,14,387 ഉയർന്നു.ഇതിൽ രോഗമുക്തി 106,354 നേടിയിട്ടുണ്ട് .നിലവിൽ ചികിത്സയിലുള്ളവർ 7,574. ആകെ മരണം: 459.യുഎഇയിൽ ഇതുവരെ ആകെ 11.44 ദശലക്ഷം പേർക്ക് കൊറോണ പരിശോധന നടത്തിയിട്ടുണ്ട്.
കൊറോണ കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു.
Comments