കേന്ദ്ര മിനിസ്ട്രി ഓഫ് കൾച്ചർ കൾച്ചറൽ ആൻഡ് പ്രൊഡക്ഷൻ ഗ്രാൻഡ് സ്കീമിന്റെ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രപ്രകാശിനെ യു.എ.ഇയിലെ സാംസ്കാരിക സാമൂഹിക പ്രവത്തകർ ആദരിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്.
ചന്ദ്രപ്രകാശ് .ബിജെപി എൻ.ആർ.ഐ സെൽ മുൻ സംസ്ഥാന കമ്മിറ്റീ അംഗം കൂടിയാണ് ചന്ദ്രപ്രകാശ് .ദുബായ് താജ് ബിസിനസ്സ് ബേയിൽ നടന്ന അനുമോദനയോഗത്തിൽ മുൻ ബിജെപി എൻ.ആർ.ഐ സെൽ സംസ്ഥാന കൺവീനർ ഹരികുമാർ മുൻ സംസ്ഥന കമ്മിറ്റി അംഗം സജീവ് പുരുഷോത്തമൻ ഐ.പി.എഫ് ട്രഷറർ രമേശ് മാണിക്കോത്ത് ഐ.പി.എഫ് ദുബായ് പ്രസിഡന്റ് പ്രദീപ് മുരളി ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.
ചന്ദ്രപ്രകാശിന്റെ നിയമനം നരേന്ദ്രമോദി സർക്കാരിന് കേരളത്തിലുള്ള താല്പര്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Comments