ദോഹ : ഒരു രോഗികൂടി ഇന്നു മരിച്ചതോടെ ഖത്തറിലെ കോവിഡ് മരണങ്ങള് 223 ആയി. 70 വയസുള്ള രോഗിയാണ് ഇന്നു മരിച്ചത്. അതേസമയം 8,621 പരിശോധനകളിലായി ഇന്ന് 235 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതില്‍ 40 പേര് വിദേശരാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തിയവരാണ്. ഇതോടെ ഖത്തറിലെ ആകെ രോഗബാധിതര്‍ 1,29,227 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 212 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,26,218 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,786 പേരാണ്. ഇതില്‍ 394 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 40 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 52 രോഗികളാണ്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments