ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പുതിയ കേസുകളും 1,033 മരണവും റിപ്പോർട്ട് ചെയ്തു. കൊറോണ രോഗികളുടെ എണ്ണം 74,94,551 ആയി.
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 88 ശതമാനം കടന്നു.നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 7,83,311 പേരാണ് ചികിത്സയില്‍ കഴിയുന്നത്.രാജ്യത്തെ കൊറോണ മുക്തി നിരക്ക് 88 ശതമാനം കടന്നു. 88.03 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ കൊറോണ മുക്തി നിരക്ക്. ദിനംപ്രതിയുള്ള കൊറോണ രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. കേരളമാണ് രണ്ടാമതും.
Comments