ജയ്പൂർ : രാജസ്ഥാനിൽ ബിജെപി നേതാവിന് നേരെ വധശ്രമം. നേതാവിനെ മർദ്ദിച്ച് അവശനാക്കി റെയിൽ വേ ട്രാക്കിൽ കൊണ്ടിട്ടു. ബിജെപി നേതാവ് മർഹാർ സിംഗ് മഹേശ്വരിയ്ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.
ജയ്പൂർ റെയിൽ വേ ജംഗ്ഷന് സമീപത്തെ ട്രാക്കിൽ നിന്നുമാണ് അവശനായ നിലയിൽ മർഹാർ സിംഗിനെ കണ്ടെത്തിയത്. രാത്രി ട്രാക്ക് പരിശോധിക്കാൻ എത്തിയ ജീവനക്കാരായിരുന്നു ആദ്യം രക്തം വാർന്ന നിലയിൽ മർഹാർ സിംഗിനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മർദ്ദനത്തിൽ മർഹാർ സിംഗിന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ ഏറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ കയ്യിനും കാലിനും ഒടിവുള്ളതായാണ് വിവരം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനാണ് മർഹാർ സിംഗ്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments