ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതോടെ വൈദ്യുതി ഉൽപാദനം കെഎസ്ഇബി. യൂണിറ്റിന് 2.91 രൂപയ്ക്കാണ് കെഎസ്ഇബി വൈദ്യുതി ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നത്. നാൽപ്പത് ലക്ഷത്തോളം യൂണിറ്റാണ് ഇന്നലെ വിറ്റത്.ആവശ്യക്കാർ കുറവായതാണു വില കുറയാൻ കാരണമായതെന്ന് കെഎസ്ഇബി അധിക്യതർ വ്യക്തമാക്കി.
അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 0.40 അടി ഉയർന്ന് 2393.62 അടിയായി. അതായത് അണക്കെട്ടിൽ ഇപ്പോൾ 92 % വെള്ളമുണ്ട് എന്നർഥം. 2 ദിവസമായി നീരൊഴുക്ക് കുറവാണ്. ജലനിരപ്പ് 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും.എന്നാൽ മൂഴിയാർ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് ഇന്ന് തുറക്കുന്നതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമോ എന്നത് ആലോചിക്കേണ്ടിയിരിക്കുന്നചതെന്നും കെഎസ്ഇബി പറഞ്ഞു.
.
Comments