പാലക്കാട്: മഹാകവി അക്കിത്തത്തിന്റെ വേർപ്പാടിൽ പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക ഘടനയെ ശക്തിപ്പെടുത്താൻ അക്കിത്തത്തിന് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ രചനകൾ മലയാളസാഹിത്യത്തെ പുനർനിർവചിച്ചുവെന്നും മോദികൂട്ടിചേർത്തു.
കവിയുടെ രചനകൾ യുവാക്കളുൾപ്പെടെ എല്ലാ തലമുറകളിലെയും വായനക്കാരെ സ്വാധീനിച്ചുവെന്നും യുവാക്കൾക്ക് അക്കിത്തം മുന്നോട്ടുവച്ച ആശയങ്ങളെ വളരെയെളുപ്പം ഉൾക്കൊള്ളാനായെന്നും അക്കിത്തിന്റെ കുടുംബത്തിനയച്ച അനുശോചന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
Comments