ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. പുൽവാമയിലെ ത്രാൾ പ്രദേശത്തായിരുന്നു സംഭവം.
ത്രാളിലെ ബസ്റ്റാന്റിന് സമീപമുള്ള സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അസിം അലിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരതരമല്ലെന്നാണ് വിവരം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Comments