തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ തുടർച്ചയായ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ ഗുണ്ടകളെ ഇല്ലാത്താക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന് റേഞ്ചര്‍ പരിശോധനയിൽ ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി പോലീസ്. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശ്ശൂര്‍ സ്വദേശി വിവേകിനെയാണ് കാപ്പ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.നിലവിൽ ഇയാൾക്കെതിരെ പന്ത്രണ്ട് കേസുകളുണ്ട്.
ഓപ്പറേഷന് റേഞ്ചര്‍ പരിശോധനയുടെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് വിവേകിനെ പോലീസ് പിടികൂടിയത്. 2019 ജൂണില്‍ ബസ് സ്റ്റാന്റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. തൃശ്ശൂർ ജില്ലയിൽ ഓപ്പറേഷന് റേഞ്ചര്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണിത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. തൃശ്ശൂർ ജില്ലക്ക് പുറമെപാലക്കാട് , മലപ്പുറം ജില്ലകളിലും ഓപ്പറേഷന് റേഞ്ചര്‍ പ്രകാരമുള്ള പരിശോധനകൾ നടന്നു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments