കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തൊഴിൽ മന്ത്രി നിർമൽ മാജിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമ്മൽ മാജിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം മന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രിക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗബാധയുള്ളതായി കണ്ടെത്തുകയായിരുന്നു.
നിലവിൽ അദ്ദേഹത്തിന് നേരിയ പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Comments