തിരുവനന്തപുരം : നടനും എംഎല്‍എയുമായ കെബി. ഗണേഷ് കുമാറിനെതിരെ നടി പാർവതി തിരുവോത്ത് . എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണമെന്ന് പാർവതി പറഞ്ഞു.
‘ പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആള്‍ക്കാരാണ്. ഇതില്‍ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാന്‍ രാജിവെച്ച് പോയി എന്ന് പറയുമ്പോൾ ടിആര്‍പി കിട്ടാനും, ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍. എഎംഎംഎയുടെ ഭാഗമാണെങ്കിലും ജനപ്രതിനിധികളായി ഇരിക്കുന്നവരാണെങ്കില്‍ അവരുടെ പ്രതികരണങ്ങള്‍ക്ക് കുറച്ചുകൂടെ ഉത്തരവാദിത്വം കാണിക്കണം.‘ പാർവതി പറഞ്ഞു.
‘ ഒരു അസോസിയേഷന് എന്ന് പറയുമ്പോൾ ഒരു റെസ്പെക്റ്റ് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് ഞാന്‍ കാണുന്നത്. ഒരു അസോസിയേഷന് ചെയ്യേണ്ട ഉത്തരവാദിത്വം തലപ്പത്ത് നില്ക്കുന്ന ആള്ക്കാര്, അല്ലെങ്കില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആള്ക്കാര്, ഇവര്‍ക്ക് എല്ലാവര്‍ക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്, ഗ്രേറ്റ് റെസ്പോണ്സിബിലിറ്റി. ഗ്രേറ്റ് പവര്‍ കം ഗ്രേറ്റ് റെസ്പോണ്സിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവര്‍ മനസിലാക്കുക. പക്ഷേ അവര്‍ ഒരു പൗരന് എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്വ ബോധം പോലും കാണിക്കുന്നില്ല. എംഎല്‍എ എന്ന രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കില് കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് എനിക്ക് അവരോട് പറയാനുളളത്-‘ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ ഗണേഷ് കുമാര്‍ അടുത്തിടെ രംഗത്ത് വന്നിരുന്നു . രാജിവെക്കാന്‍ എല്ലാ ആളുകൾക്കും സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഒരു പ്രദേശിക ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ പ്രസ്താവന .
Comments