തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെ പുകഴ്ത്തി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഹര്ഷവര്ദ്ധന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് മന്ത്രി പറഞ്ഞു. കോറോണ രോഗികള്‍ വര്‍ധിക്കുന്നതിന്റെ പേരില്‍ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ വിമര്‍ശിച്ചിട്ടില്ലെന്നും കെ.കെ. ഷൈലജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ കോറോണ രോഗികള്‍ അനുദിനം പെരുകുന്നതിനെ കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന പോരായ്മകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കൃത്യമായി ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.കെ.ഷൈലജ തന്റെ ഫേസ്ബുക്ക് പേജില്‍ എത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിരുന്നതായി പറഞ്ഞ ഷൈലജ കേന്ദ്ര മന്ത്രി വിമര്‍ശിച്ചു എന്നുള്ളത് തെറ്റായ പ്രചാരണമാണെന്നും വ്യക്തമാക്കി.
മരണനിരക്ക് കുറയ്ക്കുന്നതിലാണ് സംസ്ഥാനത്തിന്റെ മികവ്. ടെസ്റ്റുകള്‍ ആവശ്യാനുസരണം ശാസ്ത്രീയമായി തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ജനജീവിതം മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാറായിട്ടില്ലെന്നും ഷൈലജ സൂചിപ്പിച്ചു.
Comments