ഇടുക്കി: കൊറോണക്കാലത്ത് തേക്കടിയില്‍ അടഞ്ഞുകിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. സി.സി.ടി.വി മുതല്‍ റിസോര്‍ട്ടിലെ ജനാലകളും, കട്ടിളകളും പ്രതികള്‍ പൊളിച്ച് വിറ്റു. രണ്ടരക്കോടി രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.
കൊറോണയെ മറയാക്കി തേക്കടിയിലെ സാജ് ജംഗിള്‍ വില്ലേജ് റിസോര്‍ട്ടിലാണ് മോഷണ പരമ്പര അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശികളുടേതാണ് റിസോര്‍ട്ട്. ലോക്ക് ഡൗണില്‍ റിസോര്‍ട്ട് അടഞ്ഞ് കിടന്ന സമയത്താണ് മോഷണം നടന്നത്. 52 മുറികള്‍ ഉള്ള റിസോര്‍ട്ടിലെ വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍, ജനലുകള്‍ അങ്ങനെ എല്ലാ സാധനങ്ങളും റിസോര്‍ട്ട് മാനേജരുടെ നേതൃത്വത്തില്‍ മോഷ്ടിച്ചു കടത്തി.
മോഷ്ടിച്ച സാധനങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വിറ്റഴിച്ചതായാണ് സൂചന. മുറ്റത്തുണ്ടായിരുന്ന രണ്ട് മരങ്ങളും മുറിച്ചുവിറ്റു. റിസോര്‍ട്ട് മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതി രാജ്, പ്രഭാകരപിള്ള എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികള്‍ക്കായി കുമളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്‍പ്പന നടത്തിയ മോഷണ മുതലുകളില് ചിലത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Comments