റിയാദ്: സൗദി അറേബ്യയിൽ 8479 കൊറോണ ബാധിതർ നിലവിൽ ചികിത്സയിൽ കഴിയുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 825 പേരുടെ നില ഗുരുതരമായി തന്നെ തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 348 പുതിയ കൊറോണ വൈറസ് കേസുകളും, 20 മരണങ്ങളും, 373 രോഗമുക്തിയും രേഖപ്പെടുത്തി.
പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 342202 ഉം, മരണം 5185ഉം, രോഗമുക്തി 328538 ഉം കടന്നു.
Comments