കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരടക്കം കൊല്ലപ്പെടുന്ന സംഭവത്തിൽ മമത സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ജഗദീപ് ധൻകർ . അവസാന താക്കീത് എന്ന നിലയിലായിരുന്നു ഗവർണറുടെ പ്രസ്താവന .
‘ ഭരണഘടന അനുസരിച്ചാകണം ഒരു സർക്കാർ പ്രവർത്തിക്കേണ്ടത് . അത് മുഖ്യമന്ത്രിയെ വീണ്ടും ഞാൻ ഓർമ്മിപ്പിക്കുകയാണ് . ഭരണഘടന സംരക്ഷിക്കാനാണ് നമ്മൾ ഇവിടെ വന്നിരിക്കുന്നത്. ഇപ്പോൾ അവർ തീയോടാണ് കളിക്കുന്നത്. ഉദ്യോഗസ്ഥരും,പൊലീസും ഒരിക്കലും രാഷ്ട്രീയ പ്രവർത്തകരാകരുത്,അതിന് അനുവദിക്കുകയുമില്ല ‘ഗവർണർ ധൻകർ പറഞ്ഞു.
ഒക്ടോബർ 13 ന് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ മദൻ ഗോരോയുടെ സഹോദരനെ കണ്ട ശേഷമായിരുന്നു ഗവർണറുടെ പ്രസ്താവന . അടുത്തിടെ നിരവധി ബിജെപി പ്രവർത്തകരെയാണ് ബംഗാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments