കൊറോണ ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനിൽ 30 പേർ കൂടി മരിച്ചു.ഇതോടെ ആകെ മരണസംഖ്യ 1101 ആയി. മരണപ്പെട്ടവരിൽ 828 പേർ സ്വദേശികളും 273 പേർ പ്രവാസികളുമാണ്. 1657 പേർക്ക് കൂടി ഒമാനിൽ പുതുതായി വൈറസ് ബാധ
സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 109953 ആയി. 1395 പേർക്ക് കൂടി രോഗം ഭേദമായി. 95624 പേരാണ് ഇതുവരെ രോഗമുക്തരായത്. യുഎഇയിൽ 24 മണിക്കൂറിനിടെ 1215 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടർച്ചയായുള്ള ദിവസങ്ങളിൽ രാജ്യത്ത് പ്രതിദിനം ആയിരത്തിലേറെ കൊറോണ കേസുകൾ സ്ഥിരീകരിക്കുന്നത് . ഇന്നലെയായിരുന്നു ഇതുവരെയുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കൂടുതൽ: 1538. ഒരു ദിവസത്തിനുള്ളിൽ 1162 പേർ രോഗമുക്തി നേടിയതായും നാലു പേർ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 1,15,602. ഉയർന്നു.ഇതിൽ 107,516 രോഗമുക്തി നേടിയിട്ടുണ്ട് .നിലവിൽ ചികിത്സയിലുള്ളവർ 7,623 ആകെ മരണം: 463.പുതുതായി 1,15,293 പേർക്ക് കൂടി കൊറോണ പരിശോധന നടത്തിയതായും അധികൃതർ വ്യക്തമാക്കി
Comments