റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5201 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 8487 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 844 പേരുടെ നില ഗുരുതരമായി തുടരുന്നു.
381 പുതിയ കൊറോണ വൈറസ് കേസുകളും 357 രോഗമുക്തിയും കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 342583ഉം രോഗമുക്തി 328895ഉം കടന്നു. ഇതോടെ രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 96 ശതമാനമായി ഉയർന്നു.
Comments