കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ സ്മരണാർത്ഥം മ്യൂസിക് ബീറ്റ്സ് കുവൈറ്റ് കുവൈത്ത് സെന്‍ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അന്തരിച്ച അമീറിനോടുള്ള ആദരസൂചകമായി മ്യൂസിക് ബിറ്റ്സ്
ബി ഡി കെയുമായി ചേർന്ന് സംഘടിച്ച ക്യാമ്പിൽ അന്തരിച്ച രാഷ്ട്രനേതാവിന്റെ ദീപ്തസ്മരണയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന 125 പേരിൽ 103 പേരാണ് രക്തദാനം നൽകിയത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ക്യാമ്പിന് മ്യൂസിക് ബീറ്റ്സ് പ്രവർത്തകരും BDK പ്രവർത്തകരും നേത്രത്വം നൽകി.BDK പ്രസിഡണ്ട് രഘുബാൽ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ നിർവ്വഹിച്ചു.
രാജൻ തോട്ടത്തിൽ സ്വാഗതവും ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു.
നിതിൻ തോട്ടത്തിൽ,സോഫി രാജൻ, ഡോ. നീതു, ജസ്സീന,നോബിൻ ജയകൃഷ്ണൻ, ദീപുചന്ദ്രൻ, നിമിഷ്, വേണുഗോപാൽ, രാജേഷ് ആർജെ, , പ്രവീൺകുമാർ, തോമസ് അടൂർ, മുനീർ, രജീഷ് ലാൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു.
Comments