റിയാദ്: സൗദി അറേബ്യയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 385 പുതിയ കൊറോണ വൈറസ് കേസുകളും, 16 മരണങ്ങളും, 375 രോഗമുക്തിയും ആണ് രേഖപ്പെടുത്തിയത്.
പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 342968 ഉം, മരണം 5217 ഉം, രോഗമുക്തി 329270 ഉം കടന്നു. നിലവിൽ 8481 രോഗികൾ ചികിത്സയിൽ കഴിയുന്നതിൽ 840 എണ്ണം ഗുരുതരമാണ് എന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Comments