ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ ഒമാനിലെ രാത്രി സഞ്ചാര വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.സ്കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കിയതായും ബന്ധപ്പെട്ട് വകുപ്പുകള്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.അതേസമയം ഒമാനില്‍ 451 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . 24 മണിക്കൂറിനിടെ 15 കൊറോണ രോഗികള്‍ കൂടി മരണപ്പെട്ടു. 418 പേര് പുതുതായി രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.രാജ്യത്തെ ആകെ കൊറോണ മരണ നിരക്ക് 1137 ആയി ഉയര്‍ന്നു. ആകെ കൊറോണ കേസുകള്‍ 111484 ആയി. ഇതുവരെ 97367 പേര് രോഗമുക്തി നേടിയിട്ടുണ്ട്
Comments