ദോഹ : ഖത്തറില്‍ കോവിഡ് 19 രോബാധിതരുടെ എണ്ണം 1,30,210 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,505 പരിശോധനകളിലായി ഇന്ന് 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 230 പേര് ഖത്തറിലുള്ളവരും 36 പേര് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 227 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,27 ആ,093യി. ഇന്ന് ഒരു രോഗി മരിച്ചതോടെ ഖത്തറിലെ ആകെ കോവിഡ് മരണങ്ങള് 225 ആയി. 78 വയസുള്ള രോഗിയാണ് ഇന്നു മരണമടഞ്ഞത്. ആഗോള തലത്തിലെ കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. നിലവില്‍ ചികിത്സയിലുള്ളത് 2,892 പേരാണ്. ഇതില്‍ 373 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 43 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 42 രോഗികളാണ്. ഇന്ന് ആരേയും ഐസിയുവിലേക്ക് മാറ്റിയിട്ടില്ല. 8,99,439 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments